മുന്നോട്ടുള്ള ഓരോ കുതിപ്പിനും

പിന്നോട്ടുള്ള വീഴ്ച കൂടെപ്പിറപ്പാണ്

തിരകൾ തീരത്തേക്ക് തള്ളി കയറുന്നതു

തിരിച്ചു പോകാനാണ്

പോക്ക് വരവിനു വ്യത്യാസം വേഗതയിൽ മാത്രം

സംഗീതം മന്ദ്രമുഗ്ദ്ധമാക്കുന്നതു എന്നും

ശബ്ദമുഖരിതമായ അന്തരീക്ഷത്തെയാണ്

തുടക്കത്തിന് വിശ്വസ്തനായ

കൂടെപ്പിറപ്പായി ഒടുക്കം മാത്രം -

വൈരുദ്ധ്യങ്ങൾ ചലിപ്പിക്കുന്ന

സങ്കീർണ ലോകം

 


Comments