യുക്തന്മാരുടെ വസ്തുനിഷ്ഠത എന്ന തമാശ
യുക്തന്മാരുടെ വസ്തുനിഷ്ഠത എന്ന തമാശ
ശാസ്ത്രത്തിനെ മതവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് വളരെ പഴക്കമുണ്ട്. ആധികാരികത അവകാശപ്പെടാനാവാത്ത യുക്തിവാദികളുടെ ടൂൾ മാത്രമാണ് 'വസ്തുനിഷ്ടത'.
വസ്തു നിഷ്ടത എന്നത് തന്നെ വിഷയത്തിന്റെ പരിമിതി പേറുന്നില്ലേ? അല്ലെങ്കിൽ താൽക്കാലികം അല്ലേ? ഒരു കാര്യത്തെ അല്ലെങ്കിൽ ഒരു പ്രതിഭാസത്തെ വസ്തുനിഷ്ഠമായി മനസിലാക്കുക എന്നുപറയുമ്പോൾ, അതിനു ഓരോ കാലത്തും ഉപയോഗിക്കുന്ന മാനങ്ങൾ തന്നെ contextual അല്ലെ? അല്ലെങ്കിൽ പിന്നെ അതാതു കാലത്തു പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി, എംപിരിക്കൽ മെത്തേഡിലൂടെ സ്ഥാപിച്ച പലേ ഫാക്ടുകളും അതിനുപയോഗിച്ച മാനങ്ങൾ മാറുന്നതിനനുസരിച്ചു പിന്നീട് മാറില്ലല്ലോ? അപ്പോൾ വസ്തുനിഷ്ഠത എന്നത് ആത്യന്തികം അല്ല എന്നുതന്നെയല്ല അർത്ഥമാക്കുന്നത്? അല്ലെങ്കിൽ അങ്ങിനെയൊന്നില്ല എന്നുതന്നെ അല്ലെ അതിനർത്ഥം?
മാറിക്കൊണ്ടിരിക്കുന്ന സ്ഥലകാലങ്ങൾക്ക് ആപേക്ഷികമായി ഉരുത്തിരിയുന്ന, താൽക്കാലികമായി മാത്രം പ്രസക്തിയുള്ള ആശയ സംഹിതകൾ തന്നെയല്ലേ 'വസ്തുത'കളും? അതായതു വസ്തുതകളും ഡൈനാമിക് അല്ലെ എന്ന്!!
ഇത് ഏറ്റവും എളുപ്പം വെളിവാക്കുന്ന ഒരു ശാസ്ത്ര ശാഖ ഒരുപക്ഷെ മെഡിക്കൽ സയൻസ് ആയിരിക്കും എന്നാണ്തോന്നിയിട്ടുള്ളത്. ഒരോകാലത്തും, ഓരോ അവസരത്തിലും മനുഷ്യ രാശിക്ക് പ്രയോജനപ്പെട്ട (അതുപോലെ, പ്രയോജനപ്പെട്ടു എന്ന് അന്ന് കരുതിയ) പലേ അറിവുകളും വേഗത്തിൽ തിരുത്തപ്പെടുന്നതും, തിരസ്കരിക്കപ്പെടുന്നതുമായ ഒരു ശാസ്ത്ര മേഖലയാണ് ആധുനിക വൈദ്യ ശാസ്ത്രം എന്ന് തോന്നിയിട്ടുണ്ട്. കൊറോണയെക്കുറിച്ചുള്ള ആധുനിക വൈദ്യ ശാസ്ത്രത്തിൻ്റെ നിഗമനങ്ങൾക്കുതന്നെ എത്ര ആയുസാണുള്ളത്. അനുദിനം മാറിമറിയുന്ന സിദ്ധാന്തങ്ങളും, ചികിത്സാ പദ്ധതികളും.
ഇത് പറയുന്നത് മെഡിക്കൽ സയന്സിനെ പാടെ ചോദ്യം ചെയ്യാനോ (അതിനുള്ള പാങ്ങോ അറിവോ എനിക്കില്ല താനും ) അതിനുണ്ടായിട്ടുള്ള പുരോഗതികൾ തള്ളിപ്പറയാനോ അല്ല, മറിച്ചു അറിവിന്റെമേഖലകളിൽ ഉരുത്തിരിയുന്ന പല വസ്തുതകളും ആത്യന്തികമായ വസ്തുതകൾ അല്ല എന്ന് പറയാനാണ്. അറിവിന്റെ മേഖലകളിൽ, ഒരുപക്ഷെ, എന്നും നിലനിന്നേക്കാവുന്ന അവ്യക്തതകളെക്കുറിച്ചു പറയാനാണ്. അറിവിന്റെ മേഖലകൾ മനുഷ്യൻ അവയെ കീഴ്പ്പെടുത്താൻ എടുക്കുന്നതിലേറെവേഗത്തിൽ വികസിച്ചുകൂടെ എന്ന് വെറുതെ ഒന്ന് ചിന്തിക്കാനാണ്.
ഇങ്ങനെയൊക്കെ ഒരു യുക്തിവാദ ശാസ്ത്രജ്ഞനോടോ, ശാസ്ത്രമത വിശ്വാസിയോടോ പറഞ്ഞാൽ ഉത്തരം പുച്ഛിച്ചുള്ള ഒരു നോട്ടം ആകാനാണ് ഏറെയും സാധ്യത. ഹാഹാ!! 😂😂
മനുഷ്യൻ്റെ വൈകാരികവും, രാഷ്ട്രിയവും, സാംസ്കാരികവും, സാമ്പത്തികവും, ദേശീയവും, പ്രാദേശികവും ഭാഷാപരവും, വംശീയവും ആയ നിലനിൽപ്പിൻ്റെ എല്ലാമേഖലകളിലെയും പ്രശ്‌നങ്ങളെയും, പ്രതിസന്ധികളെയും ശാസ്ത്രമെന്ന സൂത്രവാക്യം പരിഹരിക്കുംഎന്ന് വിചാരിക്കുന്ന ഒരുകൂട്ടം ആളുകളാണിവർ. ഒരു മതത്തിൻ്റെ എല്ലാ സ്വത്വ ബോധങ്ങളും പേറുന്നവർ. ശാസ്ത്രം എന്ന വിശാല കാഴ്ചപ്പാടിനെ ഒരു മതത്തിൻ്റെ എല്ലാ ചട്ടക്കൂടുകളും തീർത്തു അതിൽ പ്രതിഷ്ഠിക്കുന്നവർ. അങ്ങിനെ ശാസ്ത്രത്തിനെ ഒരു മതമാക്കി അതിനെ ഭക്തിപുരസ്സരം വീക്ഷിക്കുന്നവർ (ഭക്തി അടിസ്ഥാനപരമായി ആശയങ്ങളോടുള്ള അടിമത്തം എന്ന രോഗമാണ്. അതിൻ്റെ പൂരണത്തിനു ഒരു ബിംബം വേണമെന്നേയുള്ളു - ഗാന്ധിയായാലും മോദിയായാലും).
ഒരുപക്ഷെ മനുഷ്യന് ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ മതമില്ലാതെ ജീവിക്കാൻ കഴിയില്ലായിരിക്കാം.😆😆
ഒരു മത വിശ്വാസിയുടെ ജീവിതത്തിൽ ദൈവം എല്ലാത്തിനും എങ്ങിനെയാണോ ഒരു ഉത്തരം ആകുന്നത് അതുപോലൊരു തീവ്രവാദ ഉപാധിയാണ് ഈ (അ)ശാസ്ത്രജ്ഞന്മാർക്കു ‘ശാസ്ത്രം’ ജീവിതത്തിൽ - എല്ലാ പ്രശ്നങ്ങളുടെയും ഏക ഉത്തരം.
ഇവരിൽത്തന്നെ ചിലർ ബ്രഹ്മ ജ്ഞാനികളും, സർവ്വജ്ഞാനികളും ഒക്കെയാണ്. Sociology, agricultural എക്കണോമിക്സ്, മോളിക്യൂലർ കെമിസ്ട്രി, particle ഫിസിക്സ്, tensor calculus, മുഗൾ ഹിസ്റ്ററി, ബുദ്ധിസം, Palestine പ്രശ്നങ്ങൾ, കൃഷി സമരം, nuclear biology, submarine ടെക്നോളജി, സ്പേസ് സയൻസ്, CAA, കോൺസ്റ്റിട്യൂഷൻ, jurisprudence, നിയമങ്ങൾ, ജാതിവ്യവസ്ഥ, മതങ്ങൾ, ഇസ്ലാമിക terrorism, മെഡിക്കൽ സയൻസ്, ജാതി സംവരണം, സാമ്പത്തിക സംവരണം, പൊളിറ്റിക്കൽ സയൻസ്, മോനിറ്ററി എക്കണോമിക്സ്, ancient ഇന്ത്യൻ ഹിസ്റ്ററി, ആന്ത്രോപോളജി, പാലിയന്റോളജി, മാർക്സിസം, സോഷ്യലിസം, ഹെഗേലിയൻ ഭൗതികവാദം, ഫ്രഞ്ച് വിപ്ലവം, ആഗോള സാമ്പത്തിക മാന്ദ്യം, ഗണിത ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം, ഓർഗാനിക് ഫാർമിംഗ് എന്ന് വേണ്ട എല്ലാത്തിനും എല്ലാവരും ഉത്തരം പറയുന്ന ഒരുകൂട്ടം ആളുകൾ.
ഈ വിഷയങ്ങളിലെല്ലാം അവഗാഹമായ പാണ്ഡിത്യം നേടണമെങ്കിൽ, അഭിപ്രായങ്ങൾ അതാതു മേഖലകളിലുള്ളവർക്കു കാര്യമാത്ര പ്രസക്തം എന്ന് തോന്നണമെങ്കിൽ, ഓരോ വിഷയങ്ങളിലും അനേകവര്ഷങ്ങളുടെ കഠിന പ്രയത്നം ആവശ്യമാണ്. ഇനി, എല്ലാവിഷയങ്ങളിലും ഒരാൾക്ക് പ്രാഗൽഭ്യം നേടണമെങ്കിൽ ഒരു മനുഷ്യൻ ഒരായിരം വര്ഷം ജീവിച്ചിരുന്നാൽപ്പോലും ആവുന്നതാണോ എന്ന് കാര്യവിവരം ഉള്ള ഒരാൾ പോലും സംശയിക്കും എന്നു തോന്നുന്നില്ല.
അതുക്കും അപ്പുറം പല യുക്തിവാദി ഗുരുക്കന്മാരും ജാതിവ്യവസ്ഥ, സംവരണം, മതം എന്നിങ്ങനെയുള്ള സങ്കീർണങ്ങളായ സാമൂഹിക പ്രശ്നങ്ങൾക്ക് നിരുത്തരവാദപരമായ വ്യാഖ്യാനങ്ങൾ നടത്തി സമൂഹത്തിൽ ജാതിസ്പർദ്ധ, മത സ്പർദ്ധ, വിദ്വേഷം എന്നിവ വളർത്തുന്നത് ഒരു സൈഡ്-ബിസിനസ് ആയി കൊണ്ടുനടക്കുന്നവരും ആണ്.
മനുഷ്യന് പൊതുവെ പ്രയോജനം ഒന്നും ഇല്ലാത്ത, ഭൂരിഭാഗം ആളുകളും മറന്നു തുടങ്ങിയ, അല്ലെങ്കിൽ മറക്കാൻ ആഗ്രഹിക്കുന്ന മത ഗ്രന്ഥങ്ങൾ മാന്തി പറിച്ചു അവനവൻ്റെ ബിസിനസ് പരിപോഷിപ്പിക്കുന്ന ഇവർ കാരണം മുഹമ്മദ് നബിയെയും ശങ്കരാചാര്യരെയും point-ബ്ലാങ്കിൽ വെടിവെക്കാൻ നടക്കുന്ന ദശലക്ഷക്കണക്കായ യുക്തിചന്ദ്രന്മാരുടെ തെറി പ്രഘോഷങ്ങൾക്കു ചെവി കൊടുക്കാതെ ഫേസ്ബുക് ലോ, ട്വിറ്ററിലോ - ഇപ്പോൾ ദേ ക്ലബ് ഹൗസിൽ പോലും - സ്വസ്ഥമായി ഒന്ന് കയറിനോക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്.
നാടിൻ്റെ വളർച്ചക്ക് ഭാഗമാകേണ്ട യുവതലമുറയെ രാമായണത്തിലെ ശംബൂകന് നീതി കൊടുക്കാൻ യുദ്ധത്തിന് തയ്യാറെടുപ്പിക്കുന്ന ഗുരുക്കന്മാരും യുക്തിവാദി കുലത്തിന്റെ മുത്ത് മണികളാണ്.
അടുക്കാൻ ശ്രമിക്കുന്തോറും അകന്നു പോകുന്ന ഒരു ചക്രവാളമാണ് 'അറിവ്' എന്ന് അറിവിനെ അറിയാൻ ശ്രമിക്കുന്ന ആർക്കും അറിയാം. അതിനെ ആവുന്നിടത്തോളം മെരുക്കിയാണ് മനുഷ്യ രാശിയിലെ ഓരോ തലമുറയും മുന്നോട്ടു വന്നിട്ടുള്ളതു. ഇനിയും അങ്ങിനെതന്നെയായിരിക്കും മുന്നോട്ടുള്ള യാത്രയും.
യുക്തിവാദി പരദൈവങ്ങളുടെ ഭക്തർ മോഡി ഭക്തന്മാരെപോലെയും, സുഡാപികളെപ്പോലെയും, ശൗര്യവും വീര്യവും ഉള്ളവരും, മറ്റുദൈവങ്ങളെ മണത്തും, ഗുണിച്ചും, ഹരിച്ചും, കുറച്ചും, കൂട്ടിയും, തോണ്ടിയും, തൊട്ടും എല്ലാം ഇല്ല എന്ന് സ്ഥാപിക്കാൻ രാപകൽ കഷ്ടപ്പെടുന്നവരും, പ്രപഞ്ച രഹസ്യങ്ങൾ മുഴുവനും 'പുച്ഛ ജീവികളായ' ഇവരുടെ സർവ്വജ്ഞാനി ഗുരുക്കളുടെ വാക്കിലും, നോട്ടത്തിലും, തള്ളിലും വരെ, ഒളിച്ചിരിപ്പുണ്ടെന്നു ദൃഢമായി വിശ്വസിക്കുന്നവരും ആണ്.
ശാസ്ത്രീയ പുരോഗതിയുടെ ഉദാത്ത ഉദാഹരണങ്ങളായ ആൻഡ്രോയിഡ് ഫോൺ കയ്യിൽ വച്ചുകൊണ്ടു കൃപാസനം ധ്യാനത്തിന് വരുന്നവരുടെ സോഷിയോളൊജിയോ സൈക്കോളജിയെയോ വിശകലനം ചെയ്യാൻ ഇവരുടെ ഉടായിപ്പു, അരാഷ്ട്രീയ ‘സ്വതന്ത്ര’ചിന്തകളും, യുക്തിവാദവും ഒന്നും പോരാതെ വരുന്നു എന്നത് അവർക്കു മനസിലാകുന്ന ഒരു കാലം അടുത്തകാലത്തൊന്നും വരുമെന്ന് തോന്നുന്നില്ല.
ഇന്നുവരെയുള്ള ശാസ്ത്രിയ കണ്ടെത്തലുകളെല്ലാം നടത്തിയ ശാസ്ത്രജ്ഞരിലെ പാരമ്പര്യ മതവിശ്വാസികളെയും, ദൈവ വിശ്വാസികളെയും മുൻകാല പ്രാബല്യത്തോടുകൂടി യുക്തിവാദികൾ ആക്കുക എന്നത് ഏതൊരു ജൂക്തിവാദിയുടെയും എന്നത്തേയും ഏറ്റവും വലിയ സ്വപ്നമാണ്. 😀
പാരമ്പര്യ മതങ്ങളിൽ വിശ്വസിക്കുന്ന ശാസ്ത്രകാരന്മാർ ശാസ്ത്ര സിദ്ധാന്തങ്ങൾ മെനയുന്നതും, ഗവേഷണം നടത്തുന്നതും, പുതിയ ശാസ്ത്രീയോപകരണങ്ങൾ കണ്ടുപിടിക്കുന്നതും ഭാവിയിലെ ഒരു 'യുക്തി' രാജ്യത്ത് കൊലപാതകത്തിനൊപ്പം വിചാരണ ചെയ്യപ്പെട്ടെക്കാവുന്ന കുറ്റമായിപ്പോലും പ്രഖ്യാപിക്കപ്പെട്ടേക്കാം. 😂
സ്വതന്ത്ര ചിന്തകർ എന്ന് പറഞ്ഞു നടക്കുന്ന ഈക്കൂട്ടരുടെ ചിന്തക്ക് എന്ത് സ്വാതന്ത്ര്യമാണ് വേണ്ടത്, എത്രത്തോളം സ്വാതന്ത്ര്യമാണ് വേണ്ടത്, മനുഷ്യരാശി ലക്ഷക്കണക്കിന് വര്ഷങ്ങളായി ഉണ്ടാക്കിയ അറിവിൻ്റെ അടിത്തറയിൽ നിന്നാണോ, ചുറ്റുപാടുകളിൽ നിന്നാണോ, ഭാഷകളിൽ നിന്നാണോ, കാറ്റിൽ നിന്നാണോ, കരിയിലയിൽ നിന്നാണോ, അല്ലെങ്കിൽ എന്തിൽ നിന്നൊക്കെയാണെന്നു അവർക്കുതന്നെ രൂപം ഉണ്ടോ എന്നറിയില്ല!! ഇനി കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഫോർമാറ്റ് ചെയ്യുന്നതുപോലെ മനുഷ്യ മസ്തിഷ്കവും ഫോർമാറ്റ് ചെയ്തു പൂജ്യത്തിൽ നിന്ന് തുടങ്ങുകയോ, പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുകയോ ഒക്കെ ചെയ്യുക എന്നതാണോ ഉദ്ദേശിക്കുന്നത്!!! Freedom From The Known എന്ന utopian തത്വശാസ്ത്രത്തിന്റെ ഉടമയായ ജിത്തു കൃഷ്ണ മൂർത്തിയെയാണ് ഇവിടെ ഓര്മ വരുന്നത്.
മനുഷ്യ മതിഷ്‌ക്കത്തിൻ്റെ ചിന്തകൾക്ക് എന്ത്രത്തോളം സ്വാതന്ത്ര്യമുണ്ട്, എന്തിൽ നിന്നൊക്കെ സ്വാതന്ത്ര്യമുണ്ട് അല്ലെങ്കിൽ അതൊരു അഭൗമമായ സ്വാതന്ത്ര്യമാണോ എന്നൊക്കെ മനഃശാസ്ത്ര വിദഗ്ധന്മാർ തീരുമാനിക്കട്ടെ. പക്ഷെ പ്രായോഗികതയുടെ കണ്ണിലൂടെ കാര്യങ്ങൾ നോക്കിക്കാണുന്ന ഒരു ഒരു സാധാരണക്കാരനുപോലും ഈ സ്വാതന്ത്ര്യം വളരെ പരിധികൾ ഉള്ള ഒന്നാണെന്ന് മനസിലാക്കാൻ അധികം ശ്രമമോ സമയമോ വേണ്ടി വരുമെന്ന് തോന്നുന്നില്ല.
ഇന്നുവരെ മനസിലാക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും സേഫ് ആയ ഒരു assumption ഈ ലോകവും നമ്മളും ഒക്കെത്തന്നെ ഒരു രസതന്ത്രം ആണെന്നതാണ്. ആ രസതന്ത്രത്തിൻ്റെ പരിധികൾ നമ്മുടെ പരിമിതികൾ ആകുന്നത് സ്വാഭാവികം മാത്രം. മറിച്ചും. അത് ചിന്തയിലായാലും, വാക്കുകളിലായാലും, പ്രവൃത്തികളിലായാലും.
മുംബൈ IIT ഊർജ ശാസ്ത്ര വിഭാഗം പ്രൊഫെസ്സറായ ഡോക്ടർ
ചേതൻ സിംഗ് സോളങ്കി അടുത്തയിടെ ഒരു ശാസ്ത്ര സമ്മേളനത്തിൽ പറഞ്ഞതുപോലെ
മാനവരാശിയുടെ മുന്നോട്ടുള്ള സുഗമമായ പോക്കിന് ശാസ്ത്രവും സാങ്കേതിക വിദ്യകളും മാത്രം മതിയാകില്ല, ജീവിതത്തെ
കുറിച്ച് താത്വികമായ ഒരു കാഴ്ചപ്പാടും ആവശ്യമാണ്.
ഇന്ന്, കേരളം അറിയുന്ന ഒരു യുക്തി പ്രഭുവിൻ്റെ മുഖപുസ്തക ഭിത്തിയിൽ കണ്ട വരികളാണ് "മനുഷ്യ രാശിയെ നല്ല വഴിയിലേക്ക് നയിക്കുവാൻ ശാസ്ത്രത്തിനു മാത്രമേ കഴിയു," എന്ന്. അതായതു ഒരു മത വിശ്വാസിക്ക് എങ്ങിനെയാണോ ഗുരുവായൂരപ്പനും, യേശു ക്രിസ്തുവും, അള്ളായുമൊക്കെ തെറ്റിൽ നിന്നും ശരിയിലേക്കു നടത്താൻ കഴിവുള്ള ഒരു ദൈവമാകുന്നത്, അത് പോലൊരു ദൈവമാണ് ശാസ്ത്രവും എന്ന്. ഒരുപക്ഷെ അതുക്കും മേലെയുള്ള, ഗ്രേഡ് കൂടിയ ആധുനിക ദൈവം - തെറ്റുകണ്ടാൽ ഉടൻ വാട്സ്ആപ് മെസ്സേജ് ചെയ്തു അറിയിക്കുന്ന ദൈവം.😂 നന്മയും തിന്മയും എല്ലാം തിരിച്ചറിയുന്ന മനുഷ്യനെ പോലെ ചിന്തിക്കുന്ന ഒരു ദൈവം.
ഭൂമിയിൽ പട്ടിണിക്ക് ഒരു ദാരിദ്ര്യവും ഇല്ലാത്തപ്പോഴും, മനുഷ്യനെയും, മറ്റു ജീവജാലങ്ങളെയും, ഭൂമിയെയും തന്നെ നശിപ്പിക്കാൻ കഴിവുള്ള, കോടിക്കണക്കിനു ഡോളർ ചിലവാക്കി നിർമിക്കുന്ന നിർമിക്കുന്ന അമേരിക്കയുടെയും, ചൈനയുടെയും മിസൈൽ പദ്ധതി നിർത്തിവെക്കാൻ എന്താണാവോ ഇതിനൊക്കെ കാരണക്കാരനായ ഈ ശാസ്ത്ര ദൈവം ഉത്തരവിറക്കി അവനവൻ്റെ പേര് കളയാതെ നോക്കാത്തത്...!!! ചുമ്മാ ഒരു സംശയം!😍
ശാസ്ത്രം സ്വയം ചേതനയില്ലാത്ത കുറെ സമവാക്യങ്ങളുടെ ഒരു സമാഹാരമാണ്. അതിൽ കൊടുക്കുന്ന ഇന്പുട് വാല്യൂൻ്റെ ഗുണമേന്മ അനുസരിച്ചിരിക്കും ഔട്ട്പുട്ട് വാല്യൂൻ്റെ ഫലം. നല്ല ഇന്പുട് വാല്യൂ നല്ല മാനവികതയിൽനിന്നെ ഉണ്ടാകുകയും ഉള്ളു. നല്ല മാനവികത നല്ല മാനവിക ഭാവനകളിൽ നിന്നേ ഉണ്ടാവു.
ആ നല്ല മാനവിക ഭാവന നല്ല കഥകളിൽ നിന്നോ കവിതകളിനിന്നോ,മനുഷ്യ ജീവിതത്തിന്റെ അവസാനമില്ലാത്ത അനുഭവ സമ്പത്തിൽ നിന്നോ ആയിരിക്കാം വരുന്നത്. ആ കഥകളും കവിതകളും ഉണ്ടാക്കിയ, സങ്കല്പിക്കാനുള്ള മനുഷ്യൻ്റെ അപാര കഴിവിൻ്റെ തന്നെ സൃഷ്ടിയല്ലേ ശാസ്ത്രവും!!!
വിഖ്യാത സാഹിത്യകാരൻ സൽമാൻ റഷ്ദി ഒരു ടീവി അഭിമുഖത്തിൽ പറഞ്ഞതോർമ വരുന്നു: ജനിച്ചുവീഴുന്ന ഓരോ കുട്ടിക്കും ആവശ്യം കഥകളാണെന്നു, അതും അസാധാരണ കഥാപാത്രങ്ങൾ ഉള്ള കഥകൾ.
ശാസ്ത്രം വളർന്നപ്പോൾ അത് കഥകളെയും കവിതകളെയും സമ്പുഷ്ടമാക്കുകയാണ് ചെയ്തത്, അല്ലാതെ ഇല്ലാതാക്കുകയല്ല. അതുകൊണ്ടാണ് ശാസ്ത്രത്തിലെ പല പുതിയ സിദ്ധാന്തങ്ങളും അതുൾപ്പെട്ട സാങ്കൽപ്പിക കഥകൾക്കും, കവിതകൾക്കും സിനിമകൾക്കും ഒക്കെ വഴിയൊരുക്കുന്നതും അവയെല്ലാം കുട്ടികളും മുതിർന്നവരും ഒരുപോലെ ആസ്വദിക്കുന്നതും.
പിന്നെ, കൃത്യമായ ഒരു ദിശാബോധം ഇല്ലാത്ത സയൻസ്/scientism കൊണ്ട് മനുഷ്യ രാശിക്ക് എന്ത് പ്രയോജനം. ഭൂമിയിൽ ആളുകൾക്ക് ആവശ്യത്തിന് ആഹാരമില്ലാത്തപ്പോഴും അതിസൂഷ്മ ആണവ ആയുധം ഉണ്ടാക്കുന്ന ശാസ്ത്രവും, പിഴവുറ്റതു എന്ന് യുക്തിവാദി ശാസ്ത്രജ്ഞന്മാർ വീമ്പിളക്കുന്നതുമായ അതിന്റെ ജ്ഞാന സമ്പാദന മാർഗവും കൊണ്ട് മനുഷ്യകുലത്തിനെന്തുപ്രയോജനം? അതായതു constructive ആയി മുന്നോട്ടു പോകണോ അതോ destructive പിന്നോട്ട് പോകണോഎന്ന് തീരുമാനിക്കാനുള്ള മാനവ ബോധത്തിൻ്റെ അടിസ്ഥാനമായി വർത്തിക്കാൻ കഴിവുള്ള സ്വചേതനയുള്ള ഒന്നല്ല ശാസ്ത്രം എന്ന്.
അതിനു, ആ ബോധം ഉളവാക്കിയെടുക്കുന്ന ഒരു ചിന്താ പദ്ധതി ആണ് പരമപ്രധാനം. സ്വയം ശാസ്ത്രം ഈ മാനവിക ബോധത്തെ ഊട്ടിയുറപ്പിക്കാൻ കഴിവുറ്റതല്ല എന്നതുകൊണ്ടുതന്നെയാണ് ഫലത്തിൽ പ്രയോഗിക്കുന്നവനും, പ്രയോഗിക്കപ്പെടുന്നവനും ഒരുപോലെ നാശമുണ്ടാകും എന്ന് ഉത്തമ ബോധ്യമുള്ള ഗവേഷണ പദ്ധതികൾ പോലും അനസ്യുതം മുന്നോട്ടു പോകുന്നത്. അല്ലെങ്കിൽ വൻ മുതൽ മുടക്കുള്ള ശാസ്ത്രീയ പരീക്ഷണനിരീക്ഷണങ്ങളിൽ ഭൂരിഭാഗവും മാനവ രാശിക്ക് ഒരു പ്രയോജനവും ഇല്ലാത്തവകളായി ആയി മാറുന്നതും.
മനുഷ്യ നിലനിൽപ്പിന്റെ എല്ലാ സങ്കീര്ണതകൾക്കും ശാസ്ത്ര സമ വാക്യങ്ങൾ ഉത്തരം തരും എന്നത് മൂഡ സ്വർഗത്തിലേക്കുള്ള യാത്രയിലെ യുക്തിവാദി ശാസ്ത്രജ്ഞരുടെ ആദ്യത്തെ കവാടം ആണ്.
PS: ഞാൻ ഒരു മതവിശ്വാസിയോ, ദൈവ വിശ്വാസിയോ, ശാസ്ത്ര നിഷേധിയോ അല്ല. ശാസ്ത്രത്തിനെ, ആവശ്യമുള്ള മേഖലകളിൽ, ആവശ്യമുള്ള അനുപാതത്തിൽ ആശ്രയിക്കും. ശാസ്ത്രം കുഴച്ചു, പുട്ടും, ചപ്പാത്തീം, അടേം ഒക്കെ ഉണ്ടാക്കി നാലുനേരോം തിന്നുന്നതുകൊണ്ടുമാത്രം മനുഷ്യ രാശി അനുഭവിക്കുന്ന എല്ലാപ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന് കരുതുന്നുമില്ല. പിന്നെ, ഈ എഴുതിയതൊന്നും വെറും കേവലയുക്തിയുടെയും, ബാഹ്യ യുക്തിയുടെയും ഭ്രമങ്ങൾക്കു അടിമകളാകാതെ സമൂഹത്തെ യുക്തിഭദ്രമായി മുന്നോട്ടു പോകാൻ സഹായിക്കുന്ന യഥാർത്ഥ യുക്തിവാദികളെക്കുറിച്ചല്ല.
Twitter : @TheAltEye
Comments
Post a Comment